ചെന്നൈ: 47കാരി കൊല്ലപ്പെട്ട നിലയിൽ. കൈകാലുകള്‍ കെട്ടിയിട്ട രീതിയിലാണ് മൃതദേഹം. ചെന്നൈയിലെ മാധവറാം പ്രദേശേത്താണ് സംഭവം. കലവാനി എന്ന സ്ത്രീയാണ് മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനായ രാകേഷ് ആണ് സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. അടുത്തിടെ വീടിന്റെ സെക്യൂരിറ്റി ജീവനക്കാരനായി എത്തിയ ആളാണ് രാകേഷ്. വീടിന്റെ താഴത്തെ നിലയില്‍ താമസിക്കാന്‍ അവസരം ഒരുക്കിയിരുന്നു. അതോടെ ഇയാള്‍ കുടുംബസമേതം താമസം ഈ വിട്ടിലേക്ക് മാറിയിരുന്നു. വീട്ടില്‍ പെയിന്റടിക്കാനും ക്ലീനിങ് നടത്താനുമായി ഇയാളെ വിളിച്ചിരുന്നു. അതിനിടെയാണ് കൊലപാതകം നടന്നത്.
സ്ത്രീയുടെ നാല് സ്വര്‍ണവളകളും 15 പവനുള്ള താലിയും പതിനായിരം രൂപയും വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാള്‍ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
Post Your Comments