കണ്ണൂർ: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതായി ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്. ഭര്‍ത്താവിന്‍റെ ശരീരത്തിൽ പരിക്കേറ്റതും ചില്ലുകള്‍ തകര്‍ന്നതും ലൈവില്‍ കാണിക്കുന്നുണ്ട്. എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്രലേഖ പറയുന്നു.
ഇതേതുടർന്ന് വളപട്ടണം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. ബോംബറിഞ്ഞതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ജനൽചില്ലുകൾ തകർത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കും. പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജോലി ചെയ്തു ജീവിക്കാൻ സി.പി.എമ്മുകാർ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ ജനുവരിയിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച കാട്ടാമ്പള്ളിയിലെ ജലസേചന വകുപ്പിൻെറ അഞ്ചു സെൻറ് സ്ഥ ലത്താണ് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സഹായവും വായ്പയെടുത്തുമാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
Post Your Comments