KeralaLatest NewsNews

സർവ്വേകൾ യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും തങ്ങൾ തളരില്ല ; ഉമ്മൻ ചാണ്ടി

​പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവ്വേകളിൽ രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കുന്ന റേറ്റിംഗ് യാ‌ഥാർത്ഥ്യമല്ലാത്തതെന്ന് ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങൾ ഉയർത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തലയുടെ ഈ ആരോപണങ്ങൾ വിലപ്പോകില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

Read Also : പിണറായി സര്‍ക്കാരിന് മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ല, ചെറുപ്പക്കാര്‍ നിരാശര്‍ : രാഹുല്‍ ഗാന്ധി

സർവ്വേകൾ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യുഡിഎഫ് തകരില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മൻചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർവ്വേകളും പി ആർ വർക്കിന്റെ ഭാഗമാണെന്നാണ് ഉമ്മൻചാണ്ടിയുടെ ആരോപണം. യുഡിഎഫിന്റെ സൗജന്യ അരി നിർത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സർക്കാരാണ് ഇതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button