കിടപ്പുമുറിയിലെ രഹസ്യ മാന്‍ഹോള്‍ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ജെന്നിഫര്‍ ലിറ്റില്‍ എന്ന യുവതി. കലിഫോര്‍ണിയ സ്വദേശിയാണ് ഇവര്‍. കിടപ്പുമുറിയിലെ മാന്‍ഹോള്‍ തുറന്ന ജെന്നിഫര്‍ ഞെട്ടി. ഒരാള്‍ക്ക് ഇറങ്ങാവുന്ന വഴിയാണിത്. ചിലന്തി വലകെട്ടി അടച്ച അവസ്ഥയിലായിരുന്നു മാന്‍ഹോള്‍. ഒടുവിൽ സംശയം തീർക്കാൻ ജെന്നിഫറിന്റെ ഭര്‍ത്താവ് മാന്‍ഹോള്‍ വൃത്തിയാക്കി ഉള്ളിലേക്ക് ഇറങ്ങി.
താഴേയ്ക്ക് ഇറങ്ങിയാല്‍ ഒരു മുറിയിലാണ് എത്തുന്നത്. ആകെ അലങ്കോലമായിട്ടാണ് മുറി കിടക്കുന്നത്. പതിറ്റാണ്ടുകളായി ആരും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തം. ബെഡും ടോയ്ലറ്റ് സൗകര്യങ്ങളും മുറിയിലുണ്ട്. 1951 കാലഘട്ടത്തില്‍ നിര്‍മിച്ച വീടാണിത്. രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍മിച്ചവയായിരിക്കും ഈ മുറിയെന്നാണ് ജെന്നിഫറിന്റെ നിഗമനം.
read also: പത്രികാ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; സംസ്ഥാനത്ത് 1061 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും
ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായത്. രഹസ്യമുറിയുടെ കൂടുതല്‍ വീഡിയോകള്‍ ആളുകള്‍ ജെന്നിഫറിനോട് ചോദിക്കുന്നുണ്ട്.
Post Your Comments