KeralaLatest News

പത്രികാ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; സംസ്ഥാനത്ത് 1061 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും

19 വരെ ലഭിച്ചത് 2180 അപേക്ഷകളാണ്. ഇത്രയും അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ഇന്നലെ നടന്നത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളില്‍ ആയി 1061 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനം കഴിഞ്ഞ 19 ആയിരുന്നു. 19 വരെ ലഭിച്ചത് 2180 അപേക്ഷകളാണ്. ഇത്രയും അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ഇന്നലെ നടന്നത്.

പത്രികകള്‍ 22 വരെ പിന്‍വലിക്കാനായി സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. തിരുവനന്തപുരം ജി​ല്ല​യി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത്​ 107 പേ​ര്‍. 23 പ​ത്രി​ക ത​ള്ളി. അ​തേ​സ​മ​യം ജി​ല്ല​യി​ലെ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന ക​ട​മ്ബ മ​റി​ക​ട​ന്നു. മാ​ര്‍​ച്ച്‌​ 22 വ​രെ ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാം. ഇ​ക്കു​റി പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക​ട​ക്കം വെ​ല്ലു​വി​ളി​യാ​യി അ​പ​ര​ന്മാ​രു​ണ്ട്.

നേ​മ​ത്ത്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്​ വെ​ല്ലു​വി​ളി​യാ​യി മു​ര​ളീ​ധ​ര​ന്‍ നാ​യ​രു​ണ്ട്. ബി.​െ​ജ.​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്​ ത​ല​വേ​ദ​ന​യാ​യി രാ​ജ​ശേ​ഖ​ര​നും മ​ത്സ​രി​ക്കു​ന്നു. അ​രു​വി​ക്ക​ര​യി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി ജി. ​സ്​​റ്റീ​ഫ​ന്​ ഡി. ​സ്​​റ്റീ​ഫ​ന്‍ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തും. വ​ര്‍​ക്ക​ല, ചി​റ​യി​ന്‍​കീ​ഴ്, നെ​ടു​മ​ങ്ങാ​ട്, ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്​ സ​മാ​ന പേ​രു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ട്.

വ​ര്‍​ക്ക​ല​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി ബി.​ആ​ര്‍.​എം. ഷെ​ഫീ​റി​ന്​ ഷെ​ഫീ​റും​ നെ​ടു​മ​ങ്ങാ​ട്​ പി.​എ​സ്. പ്ര​ശാ​ന്തി​ന്​ പ്ര​ശാ​ന്ത്​ സി​യും ക​ഴ​ക്കൂ​ട്ട​ത്ത്​ എ​സ്.​എ​സ്. ലാ​ലി​ന്​ ലാ​ലു​മോ​നും തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി.​എ​സ്. ശി​വ​കു​മാ​റി​ന്​ ശി​വ​കു​മാ​ര്‍ കെ​യും വെ​ല്ലു​വി​ളി​യാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button