Latest NewsNewsIndia

മോർച്ചറിയിൽ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം; 2 ജീവനക്കാരെ പിരിച്ചുവിട്ടു

ഇൻഡോർ: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ രണ്ട് പെൺകുട്ടികൾക്കൊപ്പം ആശുപത്രി ജീവനക്കാരെ തെറ്റായ രീതിയിൽ കണ്ട സംഭവത്തിൽ നടപടി സ്വീകരിച്ച് അധികൃതർ. ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിന്റെ മോർച്ചറിയിലായിരുന്നു സംഭവം. രണ്ട് പെൺകുട്ടികളുമായി ആശുപത്രി ജീവനക്കാർ തെറ്റായ വ്യവഹാരം നടത്തുന്നതിന്റെ ഫോട്ടോ വൈറലായതിനെ തുടർന്നാണ് നടപടി.

ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയ രണ്ട് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എം‌വൈ ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിട്ടു. ഇവർക്ക് 20,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. മോർച്ചറിയിൽ ജോലി ചെയ്യുന്ന വാർഡ് ബോയ് മുകേഷ് അഞ്ജനെയും സുഹൃത്തിനെയുമാണ് പിരിച്ച് വിട്ടത്. ഇതിനുപുറമെ ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

Also Read:മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബി.ജെ.പിക്ക്; കെ. സുരേന്ദ്രൻ

ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിലെ മോർച്ചറിയിൽ വെച്ച് പകർത്തിയ ചിത്രങ്ങൾ ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ച് വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മോർച്ചറിയിലെ ചില ജോലിക്കാർ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം നടത്തുന്നത് വ്യക്തമായിരുന്നു.

2021 മാർച്ച് 17 ന് രാത്രിയിൽ ചില ആളുകൾ അവരുടെ കുടുംബത്തിലെ മരിച്ച ആളിന്റെ മൃതദേഹവുമായി എംവൈ ആശുപത്രിയിലെ മോർച്ചറിയിലെത്തിയപ്പോൾ കണ്ടത് അവിടത്തെ ജോലിക്കാർ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരത്തിൽ ഏർപ്പെടുന്നതാണ്. ഇവരെക്കണ്ട ഉടനെ ജീവനക്കാർ ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും അവർ ജീവനക്കാരുടെ ഫോട്ടോ എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button