ന്യൂഡല്‍ഹി : ആഗോള തലത്തില്‍ നടക്കുന്ന റീസ്ട്രക്ചറിംഗ് നടപടികളുടെ ഭാഗമായി നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇവര്‍ക്കായി ചെലവഴിച്ച തുക ഇനി മുതല്‍ റിസര്‍ച്ചിനും ഡവലപ്‌മെന്റിനും വേണ്ടി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഇന്ത്യയടക്കം ആഗോള തലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.
Read Also : ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്താക്കി ; സംഭവം കൊല്‍ക്കത്ത വിമാനത്താവളത്തില്‍
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും എന്നാല്‍ അധികം വൈകാതെ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നോക്കിയ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഏഷ്യാ പസഫിക് റീജിയനില്‍ മാത്രം കമ്പനിക്ക് 20511 ജീവനക്കാരുണ്ട്. ഇതില്‍ 15,000 ത്തിലധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ തന്നെ ബെംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയ്ഡ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് നോക്കിയയുടെ പ്രവര്‍ത്തനം.
Post Your Comments