കൊല്‍ക്കത്ത : ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്താക്കി. മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്താക്കിയത്. ബെംഗളൂരു-കൊല്‍ക്കത്ത വിമാനത്തിലെ യാത്രക്കാരനോട് നിരവധി തവണ മാസ്‌ക് ധരിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.
2020 മാര്‍ച്ചില്‍ കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിച്ചതോടെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. വിമാനയാത്രക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ വിമാനത്താവള ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.
താക്കീത് ചെയ്ത ശേഷവും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്നവരെ യാത്ര പുറപ്പെടും മുന്‍പാണെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിടാം. മോശം യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments