KeralaLatest NewsNews

‘സീറ്റുബലം ഇപ്പോൾ രണ്ടക്കം അത്​ മൂന്നക്കം ആക്കാനാണ് എൽഡിഎഫ് ​ പരിശ്രമിക്കുന്നത്’​; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റെണ്ണം മൂന്നക്കം ആക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ എൽഡിഎഫിന്​ 95 സീറ്റുണ്ട്, അത്​ മൂന്നക്കം ആക്കാനാണ്​ പരിശ്രമിക്കുന്നത്​. നല്ല അംഗബലമുള്ള എൽഡിഎഫ്​ വേണം കോടിയേരി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല യുവതീപ്രവേശന വിഷയത്തിലും കോടിയേരി പ്രതികരിച്ചു. ശബരിമല യുവതീപ്രവേശനമായാലും പള്ളിയുടെ കാര്യമായാലും സിപിഎം നിലപാട് വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം എന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു.

Read Also : ‘അയ്യപ്പനും മാളികപ്പുറവും ആയുള്ള കല്യാണം കഴിഞ്ഞു’; എം സ്വരാജിൻ്റെ വാക്കുകൾ തിരിഞ്ഞു കൊത്തുമ്പോൾ

സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലെന്ന്​ പറയാൻ കേരളത്തിൽ ആർക്കാണ്​ സാധിക്കുക? ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ്​ സിപിഎം. അത്​ രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ്​ ചർച്ച ചെയ്​തെടുത്ത തീരുമാനമാണ്​. സിപിഎമ്മിന്​ ഒരിക്കലും ആർഎസ്​എസുമായി രാഷ്​ട്രീയമായും പ്രത്യയശാസ്​ത്രപരമായും യോജിക്കാൻ സാധിക്കുകയില്ലെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button