ഫൈറ്റര്‍ വിമാനമായ മിഗ് 29 പറത്താന്‍ വനിതാ ഫൈറ്റര്‍ പൈലറ്റുമാരെ നിയോഗികാനായി ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനം.
നിലവില്‍ മിഗ്-21 ബൈസണ്‍, സുഖോയ്-30, റഫേല്‍ എന്നീ ഫൈറ്റര്‍ വിമാനങ്ങള്‍ വനിതകള്‍ പറത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് കുറച്ചുകൂടി പ്രായോഗിക ശേഷി കൂടിയ മിഗ് 29 ലേയ്ക്കും വനിതകളെ നിയോഗിക്കാന്‍ സേന തീരുമാനിച്ചിരിക്കുന്നത്.
2015 ന് ശേഷം 10 വനിതാ പൈലറ്റുമാരെയാണ് വ്യോമസേന നിയോഗിച്ചിരിക്കുന്നത്. ഇതില്‍ മിക്കവരും മിഗ്-21 ലാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം റഫേല്‍ സ്‌ക്വാഡ്രണിലേയ്ക്ക് ആദ്യ വനിതാ ഫൈറ്റര്‍ ലെഫ്.ശിവാംഗി സിംഗിനെയും നിയോഗിച്ചിരുന്നു.
Post Your Comments