കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 219125 ആയി. ഇന്ന് 1192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1226 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1331 പേര് കുവൈറ്റില്‍ കോവിഡ് മുക്തരായി. ഇതുവരെ 203539 പേരാണ് കുവൈറ്റില്‍ കോവിഡ് മുക്തി നേടിയത്.
Read Also: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു, കര്‍ഫ്യു ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍
ആകെ രോഗബാധിതരില്‍ 92.89 ശതമാനം പേരുടെയും രോഗം ഭേദമായി. 14360 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 232 പേരുടെ നില ഗുരുതരമാണ്.
Post Your Comments