
മലപ്പുറം : ജയിച്ചാല്‍ കേന്ദ്ര ഫണ്ടുപയോഗിച്ച് മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയം നിര്‍മിക്കുമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ എ.പി. അബ്ദുല്ലക്കുട്ടി. മലപ്പുറം പ്രസ്ക്ലബ് സംഘടിപ്പിച്ച ‘സഭാങ്കം 2021’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : 5 ഇഞ്ച് നീളമുള്ള നടുവിരലുമായി യുവതി ; വൈറലായി വീഡിയോ
“ഫുട്ബാളിനെ നെഞ്ചേറ്റുന്നവരുടെ നാടായ മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയമില്ല. ബി.ജെ.പി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണ മാറിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി ബി.ജെ.പി മാറി. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി മയമാണെങ്ങും. കോണ്‍ഗ്രസില്‍ വലിയ ഗ്രൂപ് പോരാണ് നടക്കുന്നത്”,അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്റെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പിനും കൂടിയാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി ഇടതു-വലതു മുന്നണികളെ വിറപ്പിക്കുന്ന പ്രകടനം ഈ തെരഞ്ഞെടുപ്പില്‍ പുറത്തെടുക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments