CinemaLatest NewsNewsEntertainmentKollywood

ധനുഷ് ചിത്രം ‘കര്‍ണന്‍’ റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച്‌ 23 ന്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് കർണൻ. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത നല്‍കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷ് നായകനാകുന്ന കര്‍ണന്‍ ഏപ്രിലില്‍ റിലീസ് ചെയ്യും. ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 23 ന് ടീസര്‍ പുറത്തുവരുമെന്നാണ് സംവിധായകന്‍ മാരി സെല്‍വരാജ് അറിയിച്ചത്.

മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍ നായികയായെത്തുന്ന ചിത്രത്തിൽ, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ് കർണൻ.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്  സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. നിലവിൽ ‘ദി ഗ്രേ മാന്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button