ചെന്നൈ: നടന്‍ വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് നടന്‍ ധനുഷും കോടതിയെ സമീപിച്ചു. നികുതി ഇളവ് ആവശ്യപ്പെട്ട വിജയ്ക്ക് നേരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിജയ് സ്വന്തം പ്രൊഫഷന്‍ പോലും പോലും വെളിപ്പെടുത്താതെയാണ് ഇളവ് തേടി കോടതിയെ സമീപിച്ചത്. അതേസമയം വിജയ്യുടെ കേസില്‍ വിമര്‍ശനം ഉന്നയിച്ച ജഡ്ജി എസ്എം സുബ്രഹ്മണ്യമാണ് ഈ കേസും പരിഗണിക്കുന്നത്. ധനുഷിന്റെ കേസില്‍ നാളെ അന്തിമ വിധി നാളെയുണ്ടാവും.
Read Also : അല്ലാഹു പാകിസ്ഥാന്റെ സ്വത്തല്ല: താലിബാൻ ഭീകരർക്കും പാകിസ്ഥാനുമെതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം
കേസ് ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ ധനുഷിനായി അഭിഭാഷകരൊന്നും ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കേസ് വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു. നാളെ വിധി പറയാനുള്ള കേസുകളുടെ പട്ടികയിലാണ് ധനുഷിന്റെ കേസും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കൊമേഴ്ഷ്യല്‍ ടാക്സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
ആറ് വര്‍ഷം മുമ്പ് 2015 ലാണ് ധനുഷ് കേസുമായി കോടതിയെ സമീപിച്ചത്. എന്‍ഒസി ലഭിക്കാന്‍ 60.66 ലക്ഷം എന്‍ട്രി ടാക്സായി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. റിട്ട് ഹര്‍ജി നല്‍കിയതിന് പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അടയ്ക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 30.33 ലക്ഷം രൂപ ധനുഷ് അടച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് ദുരൈസ്വാമി ആര്‍ടിഒയോട് നിര്‍ദേശിച്ചിരുന്നു.
നേരത്തെ വിജയ്ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ കടുത്തിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ആ വിധി സ്റ്റേ ചെയ്തിരുന്നു. നികുതി തുക ഒരാഴ്ച്ചയ്ക്കുള്ളില്‍ അടയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇത് അടയ്ക്കാമെന്ന് നടന്‍ അറിയിക്കുകയും ചെയ്തിരുന്നു. തനിക്കെതിരായ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും വിജയ് ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ തുടര്‍വാദം ഓഗസ്റ്റ് 31നാണ് നടക്കുന്നത്.
Post Your Comments