Latest NewsNewsIndia

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബിജാപൂർ ജില്ലയിലാണ് സംഭവം. ഗംഗാലൂർ പോലീസ് സറ്റേഷനിലെ കോൺസ്റ്റബിൾ സന്നു പൂനെത്തിനെയാണ് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയത്.

ശനിയാഴ്ച്ച രാത്രി ടൗണിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്ന അദ്ദേഹത്തെ വാഹനത്തിൽ എത്തിയ മാവോയിസ്റ്റ് സംഘം കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇന്ന് രാവിലെ കേഷ്‌കുതുൾ ഗ്രാമത്തിലെ നദിക്കരയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Read Also: പ്രമുഖ കമ്പനി 1500 ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൂർത്ത ആയുധം കൊണ്ട് ശരീരത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button