
പെരുമ്പെട്ടി; ഹോം നഴ്സായി വീടുകളിൽ ജോലി ചെയ്ത് വീട്ടുകാരുടെ വിശ്വാസം നേടി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ ആയിരിക്കുന്നു. തിരുവനന്തപുരം പാറശാല കാരക്കോണം മേടയിൽ വീട്ടിൽ ഇ.എസ്. ജയ (47)യെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2017–19 കാലയളവിൽ പെരുമ്പെട്ടി സ്വദേശിയുടെ വീട്ടിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ ഹോം നഴ്സായി ജോലി ചെയ്ത് ഇവിടെ നിന്ന് 26 ലക്ഷം രൂപയും 26 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് ജയ അറസ്റ്റിൽ ആയിരിക്കുന്നത്.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യത്യസ്ത വിലാസങ്ങളിൽ താമസിച്ചു വരുകയായിരുന്നു. മറ്റിടങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പ് ഇവർ നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നു.
ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി എസ്എച്ച്ഒ എസ്. ചന്ദ്രദാസിന്റെ നേതൃത്വത്തിൽ എസ്ഐ എ.അനീഷ്, സിപിഒ മാരായ ജോൺസൺ പി. ശാമുവേൽ, സ്മിത കെ. ദാസ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments