തിരുവനന്തപുരം : സ്വന്തം ഓഫീസ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണത്തോട് അനുബന്ധിച്ച് കഴക്കൂട്ടത്ത് നടന്ന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ കേരളത്തിൽ
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് കുറ്റബോധമാണ്. എന്ത് ചോദിച്ചാലും കേന്ദ്ര ഏജന്‍സികള്‍ വരട്ടെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാനുള്ള കാര്യങ്ങള്‍ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയമുണ്ടാകുന്നത്.
അറബികടല്‍ വില്ക്കാന് കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് മുഖ്യമന്ത്രി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന സംഘടനയാണ് എന്‍എസ്എസ് ആ എന്‍എസ്എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാനുള്ള ശ്രമം നടക്കില്ല.
ശബരിമല സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാര്‍ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments