Latest NewsIndiaNews

ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്‌ആപ്പും അപ്രത്യക്ഷമായത് 55 മിനിറ്റ്; വികസനം മുരടിച്ചത് 50 വർഷങ്ങൾ

ബംഗാളിന്റെ വികസനത്തിന് ബി.ജെ.പി നിര്‍ണായകമാണ്

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പശ്ചിമ ബംഗാളില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. മമതയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ മമതയില്‍ വിശ്വാസമര്‍പ്പിച്ചിട്ടും അവര്‍ വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തടസം നില്‍ക്കുന്നത് മമത തന്നെയാണെന്നും മോദി കുറ്റപ്പെടുത്തി.

ഇന്നലെ രാത്രി 50-55 മിനുട്ട് നേരം ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്‌ആപ്പും അപ്രത്യക്ഷമായപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടു. എന്നാല്‍ ബംഗാളില്‍ വികസനവും, വിശ്വാസവും, സ്വപ്നങ്ങളും ഇല്ലാതായിട്ട് 50-55 വര്‍ഷമായി. ആദ്യം കോണ്‍ഗ്രസ്, പിന്നെ ഇടതുപക്ഷം, പിന്നെ തൃണമൂല്‍ ഈ മൂന്ന് കക്ഷികളുമാണ് ബംഗാളിന്റെ വികസനം തടഞ്ഞത്. ബംഗാളിന്റെ വികസനത്തിന് ബി.ജെ.പി നിര്‍ണായകമാണ്- ഖോരഗ്പുരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറയുന്നു.

read also:കേരളത്തിലെ മൂടിവെച്ച ദാരിദ്ര്യത്തിന്റെ പ്രതീകമാണ് കിറ്റ് വിതരണം വെളിവാക്കുന്നത്: എ.പി അബ്ദുള്ളക്കുട്ടി

‘വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മമത കളിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തെ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപിക്ക് കേവലം അഞ്ച് വര്‍ഷങ്ങള്‍ മതി. നിങ്ങള്‍ പലര്‍ക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ. നിങ്ങള്‍ക്കായി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണ്’- പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button