വിവാദങ്ങൾ ഒരുപാട് സൃഷ്‌ടിച്ച ചാരിറ്റി പ്രവർത്തകനാണ് ഫിറോസ് കുന്നംപറമ്പിൽ. തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്ബിലിന്‍റെ കൈവശമുള്ളത് വെറും 5500 രൂപ. സ്ഥാവര – ജംഗമ ആസ്തിയായുള്ളത് 52,58,834 രൂപയാണ്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്. പക്ഷെ കൈവശമുള്ള ഇന്നോവ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്. വെറും 5500 രൂപ മാത്രം കയ്യിലുള്ളവന്റെ കയ്യിൽ എങ്ങനെ 20 ലക്ഷത്തിന്റെ വാഹനമെന്നാണ് പലരും ചോദിക്കുന്നത്.2,95,000 രൂപ വിലവരുന്ന ഭൂമി ഫിറോസിന്റെതായിട്ടുണ്ട്
Also Read:ആഘോഷങ്ങൾ ഇനി മെട്രോ ട്രെയിനിലാക്കാം: കോച്ചുകൾ വാടകയ്ക്ക് നൽകാൻ തീരുമാനം
2053 സ്ക്വയര്‍ ഫീറ്റ് വരുന്ന വീടിന്‍റെ വില 31.5 ലക്ഷം രൂപയാണ്. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാപന ആസ്തിയായി മൊത്തം 32,30,000 രൂപ വരും. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിര്‍മാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. പത്താം ക്ലാസ് തോല്‍വിയാണ് വിദ്യാഭ്യാസ യോഗ്യത. ആലത്തൂര്‍ പൊലീസ് സ് റ്റേഷന്‍, ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി രണ്ട് ക്രമിനല്‍ കേസുമുണ്ട്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്ബടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി വരണാധികാരി അമല്‍ നാഥിന് മുമ്പാകെയാണ് ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പ്പിച്ചത്.
Post Your Comments