Latest NewsIndiaNews

ഗാന്ധിയാബാദിൽ വച്ച് ശതാബ്ദി എക്സ്പ്രസ്സിലുണ്ടായ തീപിടുത്തത്തിൽ ആളപായമില്ല

ഗാന്ധിയാബാദിൽ വച്ച് ശതാബ്ദി എക്പ്രസില്‍ വന്‍ തീപിടുത്തം. ആളപായമില്ല. ന്യൂഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേയ്ക്ക് പോകുന്ന ട്രെയിനില്‍ ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Also Read:നാഗാർജുന ചിത്രത്തിൽ റോ ഏജന്റായി കാജൽ അഗർവാൾ

തീപിടുത്തമുണ്ടായ കോച്ച്‌ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. കോച്ചിന്റെ വാതില്‍ പൊളിച്ചാണ് ഉള്ളിലുള്ള തീ അണച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 8.20 ഓടെ ട്രെയിന്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button