![](/wp-content/uploads/2021/03/pinarayi-9.jpg)
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണെങ്കിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും, കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ അടുത്ത തരംഗം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഈ അടിയന്തര സാഹചര്യം പരിഗണിച്ച് കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവർക്കും വാക്‌സിന്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ പരിപാടികളിലും മറ്റും കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് കൊവിഡ് വർധനയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് രാജ്യമൊട്ടാകെയുള്ള ആശങ്ക.
Post Your Comments