ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇവിടെ ബി.ജെ.പിക്ക് ഭരണം നഷ്ടമായേക്കുമെന്ന് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വേ. നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമായി ഭവിക്കുമെന്നാണ് സര്‍വേ ഫലം.
നിലവില്‍ 57 സീറ്റുള്ള പാർട്ടിയാണ് ബി.ജെ.പി. കോണ്‍ഗ്രസിനു പതിനൊന്ന് സീറ്റാണ് ആകെ ഉള്ളത്. എന്നാൽ ഇത്തവണ 35 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലേയ്ക്ക് എത്തുമെന്നാണ് സര്‍വേ അഭിപ്രായം. ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വേ പറയുന്നു.
Post Your Comments