KeralaNattuvarthaLatest NewsNews

‘ഇന്നത്തെ സഖാവ് നാളത്തെ സംഘി, നേതാക്കൾ മാത്രമല്ല പാർട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന അവസ്ഥ’; ചാണ്ടി ഉമ്മൻ

കോൺഗ്രസുകാരെല്ലാം ബി.ജെ.പിയായി മാറുകയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കാതെയാണ് പറയുന്നതെന്നും ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത സി.പി.എം ഇനിയെങ്കിലും തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ. ആറൻമുള നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ എട്ട് സ്ഥാനാർത്ഥികൾ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നും റാന്നിയിൽ ഉൾപ്പടെ പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല പാർട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ നേരിടുന്നതിൽ പരാജയപ്പെട്ട സി.പി.എം ഇപ്പോൾ തെരഞ്ഞടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വർഗീയത ഇളക്കി വിടുകയാണെന്നും, അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യുവജനങ്ങളുടെ പേരിൽ അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം പി.എസ്.സി ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ച സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനകാര്യത്തിൽ സാധാരണക്കാന് വേണ്ടി എന്ത് ഉറപ്പാണ് എൽ.ഡി.എഫിന് നൽകാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആറൻമുള മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയ ചാണ്ടി ഉമ്മൻ ഭവന സന്ദർശനം നടത്തി ശിവദാസൻ നായർക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button