KeralaNews

സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലത്തിൽ ആരായിരിക്കും ജയിക്കുക?

ആറന്മുള മണ്ഡലം സംസ്‌ഥാനത്തെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമാണ്‌. ആറന്മുള കണ്ണാടിയുടെ പേരില്‍ പ്രശസ്തമായ മണ്ഡലം.പൈതൃകവും സംസ്‌കാരവും സാഹിത്യവും ഒന്നുചേര്‍ന്ന ആറന്മുള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഏറെ വേരോട്ടമുള്ള മണ്ണാണ്.സാംസ്‌കാരികമായി ഏറെ പാരമ്പര്യമുള്ള ആറന്മുളയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരങ്ങളും ഏറെ കനത്തതാണ്. യു.ഡി.എഫും എല്‍.ഡി.എഫും കനത്ത പോരാട്ടം നടത്തിയിട്ടുള്ള ആറന്മുളയില്‍ ഇക്കുറി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രസ്റ്റീജ് മണ്ഡലങ്ങളിലൊന്നായി ബി.ജെ.പി. ആറന്മുളയെ പരിഗണിക്കുന്നു.

ഇത്തവണ വീണ്ടും ശിവദാസന്‍ നായര്‍ യു ഡി എഫും എം ടി രമേശ്‌ എന്‍ ഡി എ സ്ഥാനാർത്തിയായും, മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജ് എല്‍ ഡി എഫിന് വേണ്ടിയും മത്സരിക്കുന്നു.2006ല്‍ 6250വോട്ട് നേടിയ ബി.ജെ.പി. 2011ല്‍ 10227 വോട്ടായി വര്‍ദ്ധിപ്പിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 23771 വോട്ട് ബി.ജെ.പി. നേടിയത് രാഷ്ട്രീയനിരീക്ഷകരെപ്പോലും അമ്പരപ്പിച്ചു. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഭേദപ്പെട്ട പ്രകടനമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. ആറന്മുളയിലുള്‍പ്പെട്ട കോയിപ്രം, കോഴഞ്ചേരി, ഇലന്തൂര്‍, കുളനട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫ്. വിജയിച്ചു.

മണ്ഡലത്തിലെ ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പന്തളം ബ്ലോക്ക് എല്‍.ഡി.എഫും വിജയിച്ചു. എല്‍.ഡി.എഫ്. പത്തനംതിട്ട നഗരസഭ, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകള്‍ യു.ഡി.എഫ്. നേടി. കോഴഞ്ചേരി, മെഴുവേലി, ആറന്മുള, നാരങ്ങാനം, ഓമല്ലൂര്‍, ഇരവിപേരൂര്‍, പഞ്ചായത്തുകളില്‍ വിജയിച്ചു.കുളനടയില്‍ 7 സീറ്റ് നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് സ്വതന്ത്രയെ പിന്തുണച്ച് പ്രസിഡന്റാക്കിയിരുന്നു.ഇടതുപക്ഷത്തിന്റെ ശക്‌തികേന്ദ്രം ഈഴവ വോട്ടുകളാണ്‌. ബി.ഡി.ജെ.എസ്‌-ബി.ജെ.പി ബാന്ധവമുണ്ടാകുന്നതോടെ വിള്ളല്‍ വീഴാന്‍ പോകുന്നത്‌ യു.ഡി.എഫ്‌. വോട്ടുകളിലാണ്‌. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഇതു കാണിച്ചുതരികയും ചെയ്‌തിട്ടുണ്ട്‌.

തിരുവല്ലയിലും ആറന്മുളയിലും ബി.ഡി.ജെ.എസ്‌. മത്സരിക്കാന്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്‌. മൂന്നാം മുന്നണിയായി വരുന്ന ഈ സഖ്യം പത്തനംതിട്ടയില്‍ ഇളക്കാന്‍ പോകുന്നത്‌ യു.ഡി.എഫിന്റെ അടിത്തറതന്നെയാണ്‌. വന്‍തോതിലുള്ള സാമുദായിക ധ്രുവീകരണവും സംഭവിക്കും.പത്ത് വർഷക്കാലം മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന തനിക്ക് കാര്യമായ പരിചയപ്പെടുത്തൽ ആവശ്യമില്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി കെ.ശിവദാസൻ നായർ പറയുന്നത്.

കൂടുതൽ വോട്ടർമാരെക്കാണുന്നതിനുള്ള ശ്രമമാണ്.ഇടത് സ്ഥാനാർഥ വീണ ജോർജ്ജും മണ്ഡലത്തിൽ സജീവമാണ്. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടുതേടൽ.തനിക്കെതിരെ ആദ്യഘട്ടത്തിലുണ്ടായ പ്രതിഷേധം പൂർണമായും അവസാനിച്ചെന്നാണ് സ്ഥാനാർഥിയുടെ നിലപാട്.ആറൻമുള വിമാനത്താവളത്തിനെതിരായ സമരനേതൃത്വം മാത്രം മതി ബിജെപിക്ക് വിജയിക്കാനെന്നാണ് എം.ടി. രമേശ് പറയുന്നത്. പാർട്ടിയ്ക്ക് സ്വാധീനമുള്ള കുളനട, പന്തളം മേഖല കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട വോട്ടുതേടൽ.എന്തായാലും ശക്തമായ മത്സരമായിരിക്കും മൂന്നു മുന്നണികളും കാഴ്ച വെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button