KeralaNattuvarthaLatest NewsNews

മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 65,000 കോടി; കണക്കുകൾ ഇങ്ങനെ

മോദിസര്‍ക്കാര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തിന് അനുവദിച്ച പദ്ധതികളുടെയും നല്‍കിയ പണത്തിന്റെയും കണക്കുകൾ ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. പുരന്ദേശ്വരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതകള്‍ അടക്കം കേരളത്തിലെ റോഡുവികസനത്തിനും നവീകരണത്തിനുമായി മോദി സര്‍ക്കാര്‍ നല്‍കിയത് 65,000 കോടിരൂപയാണ്.

കൊച്ചി മെട്രോക്ക് 1957 കോടി, സ്വയം ഭരണത്തിന് 12,544 കോടി, പ്രളയം അടക്കമുള്ള ദുരന്തനിവാരണത്തിന് 1738 കോടി, ആരോഗ്യമേഖലയ്ക്ക് 607 കോടി, കോടതികളുടെ പ്രവര്‍ത്തനം നവീകരിക്കാന്‍ 405 കോടി, ഉന്നതവിദ്യാഭ്യാസത്തിന് 181 കോടി, കൃഷിക്ക് 1086 കോടി, പ്രത്യേകസഹായം 1,100 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. പോരാത്തതിന് റവന്യൂ കമ്മി നികത്താന്‍ കേരളത്തിന് കേന്ദ്രം 19,891 കോടി രൂപയും നല്‍കി.

പിണറായി സര്‍ക്കാര്‍ തൊഴില്‍ നല്‍കാതെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും പുരന്ദേശ്വരി ആരോപിച്ചു. എല്ലാ പാര്‍ട്ടികളും അധികാരം ലക്ഷ്യമിടുന്നത് ഭരണത്തില്‍ കയറി സുഖിക്കാനാണെന്നും, എന്നാല്‍ ബിജെപിക്ക് അധികാരമെന്നാല്‍ ജനസേവനമാണെന്നും അവർ പറഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയുടെ മുഴുവന്‍ കേഡര്‍മാരും രാജ്യത്തെങ്ങും പ്രവര്‍ത്തിച്ചത് ഇതിന് തെളിവാണെന്നും പുരന്ദേശ്വരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button