KeralaLatest NewsNews

‘എനിക്കു മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ..കടകംപള്ളി ഖേദം പ്രകടിപ്പിച്ചത്​ എന്തിനാ..’; പിണറായി വിജയന്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒഴിവാക്കാമായിരുന്നുവെന്ന്​ തോന്നിയ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉരുണ്ട് കളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി ഖേദം പ്രകടിപ്പിച്ചത്​ എന്തിനാണെന്ന്​ മനസ്സിലായില്ലെന്ന്​ മുഖ്യമന്ത്രി. എന്താണ്​ അതി​ലേക്ക്​ അദ്ദേഹത്തെ നയിച്ചതെന്ന്​ പറയാനാകില്ല. അദ്ദേഹത്തോ​ട്​ അതിനെക്കുറിച്ച്‌​ ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യചാനലിന്​ നല്‍കിയ അഭിമുഖത്തിലായിരുന്നു പിണറായിയുടെ അഭിപ്രായ പ്രകടനം.

എന്നാൽ എന്‍.എസ്​.എസിന്​ അടിസ്ഥാനപരമായി ചില നിലപാടുകളുണ്ട്​. പക്ഷേ ആ വിഭാഗം മൊത്തമായും എതിരല്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി തന്നെ അയവുവരുത്തിയിട്ടുണ്ട്​. ശബരിമലയില്‍ വിധി വിശാല ബെഞ്ചിന്‍റെ പരിശോധനയിലുണ്ട്​. വിധി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെന്ന്​ സുപ്രീംകോടതിക്ക്​ തന്നെ തോന്നുന്നുണ്ട്​. ശബരിമല തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ബാറുകള്‍ വേണ്ട എന്ന നിലപാട്​ എല്‍.ഡി.എഫിനില്ല. മദ്യം വേണ്ട ഒരുപാട്​ ആളുകളുണ്ട്​. മദ്യം ഇല്ലെങ്കില്‍ അവര്‍ മറ്റു ഗുരുതരമായ കാര്യങ്ങളിലേക്ക്​ മാങ്ങും. മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനത്തും ഇതൊക്കെ കിട്ടും. മദ്യവര്‍ജനത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒഴിവാക്കാമായിരുന്നുവെന്ന്​ തോന്നിയ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button