Latest NewsKeralaIndiaNews

35 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കും; കുമ്മനത്തിൻ്റെ വാക്ക് വെറും വാക്കല്ല, കണക്കിലെ ചരിത്രമിങ്ങനെ

ഇത്തവണ തൂക്കുമന്ത്രി സഭ ഉണ്ടാകും?

40 സീറ്റുകൾ സ്വന്തമാക്കി കേരളം ഇക്കുറി ബിജെപി ഭരിക്കുമെന്ന കെ. സുരേന്ദ്രൻ്റെ പ്രസ്താവനയെ എൽ ഡി എഫും യു ഡി എഫും പുശ്ചിച്ച് തള്ളിയിരുന്നു. സമാന അഭിപ്രായമായിരുന്നു നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും വ്യക്തമാക്കിയത്. 35 സീറ്റ് ലഭിച്ചാലും കേരളം എൻ ഡി എ ഭരിക്കുമെന്നായിരുന്നു കുമ്മനം പറഞ്ഞത്. ഇപ്പോഴുള്ള ഫോർമുലകളും മുന്നണി സമവാക്യങ്ങളും മാറി മറിയുമെന്നുമായിരുന്നു കുമ്മനം അഭിപ്രായപ്പെട്ടത്.

കുമ്മനത്തേയും കെ സുരേന്ദ്രനെയും പരിഹസിച്ച് പുച്ഛിച്ചവർക്ക് ചരിത്രമറിയില്ലെന്ന് വേണം കരുതാൻ. ഇതുവരെയുള്ള കണക്കുകളും ചരിത്രവും അരച്ചുകലക്കി കുടിച്ചശേഷമായിരുന്നു ഇവരുടെ വാക്കുകളെന്ന് വ്യക്തം. കേരളത്തിന്റെ പോയകാല തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ വ്യക്തമാക്കുന്നതും ഇതുതന്നെ. 35 എന്ന സംഖ്യയിലെത്തിയാൽ കൃത്യമായ ഭൂരിപക്ഷത്തോടെ തന്നെ ബിജെപിക്ക് അധികാരത്തിൽ വരാനാകുമെന്നും കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റാനാകുമെന്നും ഉറപ്പാണ്. ആകെ 140 സീറ്റിൽ കേരളത്തിൽ ഏത് പാർട്ടിക്കാണ് ഒറ്റയ്ക്ക് 70 സീറ്റുകൾ നേടാനായിട്ടുള്ളത്?

Also Read:ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

70 എന്നത് ഒരു മാജിക് നമ്പർ തന്നെയാണ്. ഭരിച്ചതും ഭരിച്ച് കൊണ്ടിരിക്കുന്നതുമായ പാർട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അപൂർവ്വ നമ്പർ. മതനിരപേക്ഷ കേരളത്തിലെ ഈ സാഹചര്യത്തിൽ ഈ മാജിക് നമ്പറിൽ മുത്തമിടുക എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ നാൽപ്പത് സീറ്റ് നേടുകയും തൂക്കുമന്ത്രിസഭ സൃഷ്ടിക്കുകയും ചെയ്താൽ അത് ചരിത്രമാകും. 1957 മുതല്‍ ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ഭരണഭൂരിപക്ഷമുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം.

ഒന്നാം നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിയും മുൻപ് നടന്ന തെരഞ്ഞെടുപ്പിലും 60 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇ.കെ നായനാർ മൂന്ന് തവണ മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും 40 എന്ന സംഖ്യ മറികടന്നിരുന്നില്ല. 4 തവണ മുഖ്യമന്ത്രി കസേരയിലിരുന്ന കെ. കരുണാകരൻ്റെ മന്ത്രിസഭയുടെ കാര്യവും മറിച്ചല്ല. 70 എന്ന നമ്പറില്‍ ആരും എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ്, മുന്നണികൾക്ക് 70 എന്നത് ഒരു ബാലികേറാമലയായി അവശേഷിക്കുന്നത്. കേരള നിയമസഭയില്‍ ആകെയുണ്ടായ 22 മന്ത്രിസഭകളില്‍ ഏഴ് എണ്ണത്തിന് മാത്രമാണ് മുഖ്യമന്ത്രിയുടെ പാർട്ടിക്ക് 50 ൽ അധികം സീറ്റുകൾ ലഭിച്ചിട്ടുള്ളു. 35-40 സീറ്റുകൾ ലഭിച്ച പാർട്ടിയുടെ നേതാവാണ് പകുതിയിലധികം മന്ത്രിസഭകളെയും നയിച്ചത്.

Also Read:കൊച്ചിയിൽ ക്ഷേത്രത്തിൽ നിന്ന് മോഷ്​ടിച്ചത് തിരിച്ചുവെക്കാന്‍ വന്നു; സി.സി ടി.വിയിൽ കുടുങ്ങി , പിടിയിലായി

35 ഓ നാൽപ്പതോ സീറ്റുകൾ ബിജെപിക്ക് നേടാനായാൽ കേരളത്തിലെ മറ്റു രണ്ട് മുന്നണികളിലെ അംഗങ്ങളെ ചേർത്ത് നിഷ്പ്രയാസം കേരളത്തിൽ താമര വിരിയിക്കാനാകും. കേരളത്തിലെ ജനത എപ്പോഴും മാറി ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ്. എല്ലാക്കൊല്ലവും അത് വ്യക്തമാണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇടതും വലതും മാറി മാറി കേരളത്തെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സമ്പ്രദായത്തിൽ ജനങ്ങൾക്ക് മടുപ്പനുഭവിച്ച് തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. മുൻപ് ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ബിജെപി 32 ശതമാനത്തിലധികം വോട്ട് വിഹിതമാണ് സ്വന്തമാക്കിയത്. കോൺഗ്രസിൽ നിന്നും വോട്ട് ഒഴുകുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ഏതായാലും കേരളത്തിൽ മാറ്റത്തിൻ്റെ കാറ്റ് വീശുമോയെന്ന് കാത്തിരുന്ന് കാണാം. സംഭവബഹുലമായ ട്വിസ്റ്റുകൾക്കും ക്ലൈമാക്സിനും ഇനി അധികം നാളുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button