കോട്ടയം : രാജ്യത്തെ ഇന്ധന വില വര്‍ധനവ് പ്രശ്നം തന്നെയെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോള്‍-ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാകുമെന്നും എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നമല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ഇന്ധനവില വര്‍ധനവ് അംഗീകരിക്കുന്നു. ഇതൊന്നും പ്രശ്നമല്ലെന്ന് പറയുന്നില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ എല്ലാം കൂടി കുളമാക്കിയിട്ടിരിക്കുകയാണ്. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചു വര്‍ഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല.
കുറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള് പോവും. പെട്രോളിന്റെ വില ഒരു പ്രശ്നമാണ്. അതിന് പരിഹാരം ഉണ്ടാക്കണമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
Post Your Comments