കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച മൂന്നിന പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇന്ഷുറന്സ് മേഖലയില്‍ വരുന്ന ഒരു സാമൂഹ്യ സുരക്ഷാപദ്ധതിയാണിത്. വ്യക്തിഗത അപകട ഇന്ഷുറന്സ് പോളിസിയാണ് ഇത്. പദ്ധതിയിൽ അംഗമായ വ്യക്തിക്ക് പരിരക്ഷാ കാലാവധിയിൽ എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലെങ്കില്‍ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും. അംഗമാകുന്നതിനായി ഒരാൾ പ്രതിവർഷം അടയ്ക്കേണ്ടത് വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി.
സവിശേഷതകൾ:
1. 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഇന്ഷുറന്സ് പരിരക്ഷ
2. സ്വാഭാവിക മരണത്തിന് ഇന്ഷുറന്സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല
3. അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ
4. ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ
5. 12 രൂപ വാര്‍ഷിക പ്രീമിയം
6. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷത്തിന്‍റെ ഇന്ഷുറന്സ് പരിരക്ഷ
Also Read:ശബരിമല യുവതിപ്രവേശം; സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ല: എം.എ ബേബി
പോളിസി കാലാവധി ഓരോ വർഷവും പുതുക്കാവുന്നതാണ്. രണ്ട് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ ഉറപ്പ് നൽകുന്നത്. അംഗമായി ചേരുമ്പോഴത്തെ പ്രായം, ഏറ്റവും കുറഞ്ഞത്:18 വയസ്സ് ആയിരിക്കണം. പരമാവധി പ്രായം 50 വയസ്സ്. പരിരക്ഷാ കാലാവധിയിൽ ഇൻഷുർ ചെയ്യപ്പെട്ട അംഗത്തിന്റെ/ മരണം സംഭവിക്കുന്ന പക്ഷം ഉറപ്പു നൽകപ്പെട്ടിട്ടുള്ള തുക അയാളുടെ കുടുംബത്തിനു നൽകുന്നതാണ്.
Post Your Comments