തൃശൂര്‍ : തൃശൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കൈവശമുള്ളത് 40,000 രൂപയെന്ന് സത്യവാങ് മൂലം. 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. ഭാര്യ രാധിക സുരേഷിന്റെ കൈവശം 25,000 രൂപയുണ്ട്.
സുരേഷ് ഗോപിക്ക് മാത്രം വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 10 ലക്ഷം രൂപയിലധികം നിക്ഷേപമുണ്ട്. 3,000 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളുമുണ്ട്. ഭാര്യയുടെ കൈവശം 1000 ഗ്രാം സ്വര്‍ണാഭരണവും. ആകെ സ്വത്തുക്കളുടെ മൂല്യം 2.16 കോടി വരും. പത്രിക നല്‍കാനായി സുരേഷ് ഗോപി ഹെലികോപ്ടറിലാണ് എത്തിയത്.
Post Your Comments