സന്നിധാനം : ശബരിമല ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 7.15നും 8 നും മദ്ധ്യേയാണ് കൊടിയേറ്റ്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. കൊടിയേറ്റിന് ശേഷം ബിംബ ശുദ്ധിക്രിയകൾ നടക്കും.
ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളത്ത് എന്നിവയും നടക്കും.27 ന് ശരംകുത്തിയിൽ പള്ളിവേട്ടയും. 28 ന് ഉഷപൂജയ്ക്ക് ശേഷം പമ്പയിൽ ആറാട്ടും നടക്കും. 28 ന് രാത്രി ഉത്സവ ചടങ്ങുകൾ പുർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും.
Post Your Comments