രാജിവച്ചവർ പാർട്ടിയിൽ ഉള്ള അംഗങ്ങളെക്കാൾ അധികമാകുമോ എന്ന കോൺഗ്രസിന്റെ പേടിക്കൾക്കിടയിലാണ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നിര്‍വാഹക സമിതി അംഗത്വം രാജിവച്ച പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത് . ഇന്നലെ ആറന്‍മുള നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പത്തനംതിട്ടയിലെത്തിയ ഉമ്മന്‍ചാണ്ടിയുമായി ഡി.സി.സി ഒാഫീസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോഹന്‍രാജ് മടങ്ങിയെത്തിയത്. പിന്നീട് കണ്‍വെന്‍ഷനെത്തിയ ഉമ്മന്‍ചാണ്ടിയെയും മോഹന്‍രാജിനെയും ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിനോട് ആത്മാര്‍ത്ഥതയും കൂറുമുള്ള നേതാവാണ് മോഹന്‍രാജെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായം പ്രകടിപ്പിച്ചു.
Also Read:ധര്‍മ്മടത്ത് പിണറായിയുടെ എതിരാളി യു.ഡി.എഫിലെ സി.രഘുനാഥ്
ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി മോഹന്‍രാജിനോട് പറഞ്ഞതായി കേൾക്കുന്നു . ഇന്നുമുതല്‍ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് മോഹന്‍രാജ് പറഞ്ഞു. കോന്നിയിലോ ആറന്‍മുളയിലോ സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ട ശേഷം രണ്ടിടത്തും തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം രാജിവച്ചത്. സി.പി.എം, ബി.ജെ.പി നേതാക്കള്‍ മോഹന്‍രാജുമായി ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലെ പ്രതിസന്ധിക്കിടെ ഈ വാർത്ത കോൺഗ്രസിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
Post Your Comments