Latest NewsKeralaNews

കേന്ദ്രീയവിദ്യാലയത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് അദ്ധ്യാപികയില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന വ്യാജേന കേന്ദ്രീയവിദ്യാലയത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ വിദ്യാലയത്തിലെ അദ്ധ്യാപികയില്‍ നിന്ന് 56 ലക്ഷം തട്ടിയയാള്‍ പിടിയില്‍.

Read Also : ശത്രുഭയം ബാധിക്കില്ല ഈ സൂര്യമന്ത്രം ദിവസവും ജപിച്ചാല്‍

തൃശൂര്‍ കൊണ്ടാഴി മണിയന്‍കോട്ടില്‍ സുധീറിനെയാണ് (45) കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയിലെ അഭിഭാഷകനാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി തനിക്ക് ബന്ധമുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി പലരില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ നടന്ന തട്ടിപ്പിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അദ്ധ്യാപക നിയമനത്തിനാണെന്ന വ്യാജേന ഇയാള്‍ വഞ്ചിയൂരില്‍ വച്ച്‌ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. തുടര്‍ന്ന് വ്യാജ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ ഒന്നാമതെത്തിയെന്ന് കാണിച്ചാണ് ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ബാങ്കിലൂടെ പണമിടപാടും നടത്തി. എന്നാല്‍ തട്ടിപ്പു സംബന്ധിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ ചിലര്‍ വിവരം പങ്കുവെച്ചതോടെയാണ് പറ്റിക്കപ്പെട്ടെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ഇയാള്‍ ഒളിവില്‍ പോയി.

ഇതിനിടയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്ന് വിവാഹവും കഴിച്ചു. ഒറ്റപ്പാലത്തുള്ള സുഹൃത്തിനെ ബന്ധപ്പെട്ടാണ് തൃശൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ വലയിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button