Latest NewsKeralaNews

‘മമ്മൂട്ടിയെയാണ് ഇഷ്ടം, അത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് എം.എം മണി

ഇടുക്കി : മലയാളത്തിലെ സിനിമാ താരങ്ങളില്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം. എം മണി. 24 ന്യൂസിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലമായതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

”കോവിഡ് വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര്‍ വിജയയെ ഇഷ്ടമായിരുന്നു”- മണി പറഞ്ഞു.

Read Also :  അനധികൃതമായി ചൈനയിലേക്ക് മയിൽപ്പീലികൾ കടത്താൻ ശ്രമം: അഞ്ചു കോടിയുടെ മയിൽപ്പീലി കസ്റ്റംസ് പിടികൂടി

ഉടുമ്പന്‍ ചോലയില്‍ നിന്നും ഇത്തവണ ജനവിധി തേടുന്ന എം. എം മണി അടുത്ത തവണ മന്ത്രിയാകുന്നതിനെക്കുറിച്ചും പ്രതികരിച്ചു. താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് മണി പറഞ്ഞത്. ഇനി ഇപ്പോള്‍ കേറി വല്ലതും ആഗ്രഹിച്ചാല്‍ നിങ്ങള്‍ നാളെ വേറെ വേല വെച്ചേക്കാമെന്നും മണി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button