അവസാനഘട്ട വോട്ടെടുപ്പാണെങ്കിലും ചര്‍ച്ച ഇതൊന്നുമല്ല. ഹോട്ട് ലുക്കിലെത്തിയ പോലീസ് ഉദ്യോഗസ്ഥകളുടെ ഗ്ലാമറിന് പിന്നാലെയുളള പരക്കം പാച്ചിലിലാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍. കടുത്ത മഞ്ഞക്കളര്‍ സാരി ചുറ്റി സ്ലീവ്‌ലെസ് ബ്ലൗസുമിട്ട് കൂളിംഗ് ഗ്ലാസ്സും ഒരു കയ്യില്‍ ഇവിഎം മെഷീനുമായി നടന്ന് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ തിരഞ്ഞത്. ഉത്തര്‍പ്രദേശിലെ ലക്‌നൗ പോളിംഗ് സ്റ്റേഷനിലെത്തിയ റീന ദ്വിവേദിയായിരുന്നു അത്. എന്നാലിപ്പോള്‍ റീനയ്ക്ക് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥ കൂടി താരമായിരിക്കുകയാണ്. ഭോപ്പാലില്‍ നിന്ന് പകര്‍ത്തിയ നീല നിറത്തിലുള്ള മോഡേണ്‍ വസ്ത്രമണിഞ്ഞ യോഗേശ്വരി ഗോഹിതെ എന്ന ബാങ്കുദ്യോഗസ്ഥയാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും റീന പോളിംഗ് ഓഫീസറായിരുന്നെങ്കിലും അന്നൊന്നും ആരും അറിഞ്ഞില്ല. സഹപ്രവര്‍ത്തകന്‍ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലിട്ടതോടെ ഷെയറും ഫ്രണ്ട്‌സ് റിക്വസ്റ്റും സെല്‍ഫിയുമായങ്ങനെ മേളമായി. ഇത് തന്റെ അമ്മയാണെന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി അദിത് കൂട്ടുകാരോട് പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്നും ഒടുവില്‍ വിഡിയോ കോളിലൂടെയാണ് മകന്റെ കൂട്ടുകാരുടെ സംശയം മാറ്റിയതെന്നും റീന പറഞ്ഞു. ഭോപ്പാലിലെ കാനറാബാങ്ക് ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഹിതെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഫോട്ടോ വൈറലായത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിയില്‍ അതൃപ്തയാണ് യോഗേശ്വരി. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടതെന്നും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും യോഗേശ്വരി പറഞ്ഞു.
Post Your Comments