Latest NewsKeralaNattuvarthaNews

ഇ. ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം മനുഷ്യബുദ്ധിയ്ക്ക് ചേരാത്തത്: കെ.സുരേന്ദ്രൻ

ഇ.ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം മനുഷ്യബുദ്ധിക്ക് ചേരാത്തതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുന്നതെന്നും മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സുരേന്ദ്രൻ പറഞ്ഞു.

ശ്രീധരൻ ബി.ജെ.പിയിൽ എത്തിയതോടെ എന്തും വിളിച്ചു പറയുന്ന അവസ്ഥയാണെന്നും ഏത് വിദഗ്ധനും ബി.ജെ.പി ആയാൽ അവരുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം. പട്ടാമ്പിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇ. ശ്രീധരനെ അവഹേളിക്കുന്ന പരാമർശം നടത്തിയത്.

നാല് ‘വി’ കളാണ് മുദ്രാവാക്യം ; ഇ ശ്രീധരൻ

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽവേ, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി തുടങ്ങിയ വികസന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല എന്ന ശ്രീധരന്റെ തുറന്നുപറച്ചിലിനോട് പ്രതികരിച്ചാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കുന്ന പ്രതികരണം നടത്തിയത്.

അതേസമയം എതിരാളികളുമായി രാഷ്ട്രീയമായി മത്സരിക്കും പക്ഷെ തമ്മിൽ തല്ല് കൂടില്ല, എതിർ സ്ഥാനാർത്ഥികളെ ആക്ഷേപിച്ച് സംസാരിക്കില്ല, ചെയ്യാൻ പോകുന്ന വികസനകാര്യങ്ങൾ മാത്രം പറഞ്ഞേ വോട്ട് തേടു എന്നിങ്ങനെ തന്റേതായ വ്യക്തിത്വത്തിൽ ഊന്നിക്കൊണ്ടാണ് ഇ. ശ്രീധരൻ പാലക്കാട് ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങുന്നത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും ടെക്‌നോക്രാറ്റാണെന്നും ശ്രീധരൻ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button