Latest NewsKeralaNews

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകിയതില്‍ പുത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63)നെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9 ന് ആയിരുന്നു സംഭവം.

കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തില്‍ നിന്നു കയറി വന്നപ്പോള്‍ പ്രഭാത ഭക്ഷണം തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൈയില്‍ക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പോലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button