Latest NewsFootballNewsSports

രക്ഷകനായി പോഗ്ബ; യൂറോപ്പ ലീഗിൽ യുണൈറ്റഡ് ക്വാർട്ടറിൽ

യൂറോപ്പ ചാമ്പ്യൻസ് ലീഗിൽ എസി മിലാനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. എസി മിലാന്റെ തട്ടകമായ സാൻസിരോയിൽ നടന്ന രണ്ടാം പാദത്തിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ബർത്തുറപ്പിച്ചത്. ആദ്യ പാദത്തിൽ ഇരു ടീമുകളും 1-1 എന്ന സ്കോറിന് സമനില വഴങ്ങി. എന്നാൽ രണ്ടാം പാദത്തിലെ ജയത്തോടെ 2-1ന്റെ അഗ്രിഗേറ്റിൽ യുണൈറ്റഡ് ക്വാർട്ടറിൽ കടന്നു.

കളിയുടെ ആദ്യ പകുതിയിൽ കൂടുതൽ സമയവും പന്ത് കൈവശമുണ്ടായിരുന്ന മിലാന് ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ 48-ാം മിനുട്ടിൽ അവസരം മുതലെടുത്ത പോഗ്ബ യുണൈറ്റഡിന് ലീഡ് നൽകി. ഒരു ഗോളിന് പുറകിൽ പോയതോടെ മിലാൻ അവരുടെ സൂപ്പർ താരം ഇബ്രാഹിമോവിച്ചിനെ കളത്തിലിറക്കി. 74-ാം മിനുറ്റിൽ ഇബ്രയുടെ ഗോൾ എന്നുറപ്പിച്ചു ഒരു ഹെഡർ ഹെൻഡേഴ്സൺ തട്ടിയകറ്റി. യുണൈറ്റഡിന്റെ സെന്റർ ബാക്കുകളായ ലിൻഡെലോഫും മഗ്വയറും ടീമിനായി നിർണായക പ്രകടനമാണ് കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button