പാലക്കാട്: കേരളം വികസനത്തിൽ വളരെ പിന്നിലാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബി ജെ പിയ്ക്ക് മാത്രമെ ഇതിനൊരു മാറ്റം ഉണ്ടാക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം.
നാലു ‘വി’ കളാണ് ബിജെപിയുടെ മുദ്രാവാക്യം. ബി ജെ പിയ്ക്കുള്ള ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധ ഭരണം എന്നിങ്ങനെ നാലു ‘വി ‘ കൾക്കുള്ളതായിരിക്കും -ഇ ശ്രീധരൻ ട്വിറ്ററിൽ കുറിച്ചു.
Read Also: പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നേറുമ്പോൾ കേരളീയർ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസഹായരായി നിൽക്കുകയാണ്. കേരളത്തിന്റെ പുരോഗതിയിൽ താത്പര്യമില്ലാത്ത എൽഡിഎഫും യുഡിഎഫും കേരളീയരെ മാറി മാറി ഭരിക്കുകയണെന്നും ശ്രീധരൻ വ്യക്തമാക്കി.
Post Your Comments