ന്യൂഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ജമൈക്കയ്ക്ക് കോവിഡ് വാക്സിന്‍ അയച്ചു നല്‍കിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ജമൈക്കന്‍ പൗരനും വെസ്റ്റ്‌ഇന്‍ഡീസ് ക്രിക്കറ്റ് താരവുമായ ക്രിസ് ഗെയ്ല്‍. നേരത്തെ സഹതാരം ആന്‍ഡ്രെ റസ്സെലും ഇന്ത്യക്ക് നന്ദി അറിയിച്ചെത്തിയിരുന്നു. കൊറോണ വൈറസ് വാക്സിന്‍റെ അന്‍പതിനായിരം ഡോസുകളാണ് ഇന്ത്യ ജമൈക്കയിലേക്ക് കയറ്റി അയച്ചത്. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങള്‍ നന്ദി അറിയിച്ചെത്തിയത്.
Read Also: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
‘ജമൈക്കയക്ക് വാക്സിന്‍ സംഭാവന നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ഗവണ്‍മെന്‍റിനും ഇവിടുത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത് ശരിക്കും അഭിനന്ദനാര്‍ഹം തന്നെയാണ്’ വീഡിയോ സന്ദേശത്തില്‍ ഗെയ്ല്‍ പറയുന്നു. ജമൈക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വിറ്റര്‍ പേജിലൂടെയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കമ്മീഷനിലെത്തിയ ക്രിസ് ഗെയ്ല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആര്‍.മസാകുയിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ‘ദി യൂണിവേഴ്സ് ബോസ്’ എന്നാണ് ഇവരുടെ കൂടിക്കാഴ്ച ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. തങ്ങളുടെ രാജ്യത്തിന് വാക്സിന്‍ സംഭാവന നല്‍കിയ ഇന്ത്യക്ക് നന്ദി അറിയിച്ചു കൊണ്ട് രണ്ട് ദിവസം മുമ്പാണ് ഗെയ്ലിന്‍റെ സഹതാരം ആന്‍ഡ്രെ റസ്സെല്‍ രംഗത്തെത്തിയത്. വാക്സിനുകളെത്തിയെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വളരെ നന്ദിയെന്നുമാണ് വീഡിയോ സന്ദേശത്തില്‍ റസ്സെല്‍ പറഞ്ഞത്.
Post Your Comments