Latest NewsIndiaNewsInternational

പുഴുവരിക്കുന്ന ചീസിന്റെ വില കേട്ട് ഞെട്ടി ലോകം

നിയമവിരുദ്ധമായി ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനിയയിലെ ഇടയന്മാര്‍ പുഴുവരിച്ച കാസു മാര്‍സു എന്ന ചീസ് ഉത്പാദിപ്പിക്കാറുണ്ട്. 2009 ല്‍ ഗിന്നസ് റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചീസ് ആണ് ഇതെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യം ചീസ് സ്കിപ്പര്‍ എന്ന് അറിയപ്പെടുന്ന ഈച്ചകള്‍ (പിയോഫില കെയ്‌സി) ആട്ടിന്‍ പാലില്‍ നിന്ന് ഉണ്ടാക്കിയ പെക്കോറിനോ/ ഫിയോര്‍ സര്‍ഡോ എന്ന ചീസില്‍ അവയുടെ മുട്ട ഇടും. മുട്ട വിരിഞ്ഞ് പിന്നീട് പുഴുക്കള്‍ പുറത്തിറങ്ങും. എന്നിട്ട് ചീസിലെ പ്രോട്ടീനുകള്‍ ആഗിരണം ചെയ്യും, ഇത് ഉല്‍പ്പന്നത്തെ മൃദുവായ ക്രീം ചീസാക്കി മാറ്റും.ആ നാട്ടുകാര്‍ ബ്രെഡിനോടൊപ്പം ഇത് സ്പൂണില്‍ കോരി തിന്നാറുണ്ട്.

Also Read:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ചിലര്‍ പുഴുക്കളെ ചീസിനോടൊപ്പം അരച്ചുചേര്‍ക്കാന്‍ ചീസ് ഒരു സെന്‍ട്രിഫ്യൂജിലൂടെ കറക്കുന്നു. ചിലര്‍ക്ക് ഈ ചീസ് അമൃതാണ് പക്ഷെ ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് വാദിക്കുന്നവരുമുണ്ട്. പുഴുക്കള്‍ കുടലില്‍ മിയാസിസ് (തുളകള്‍) ഉണ്ടാക്കുമെന്ന് ആരോപണം ഉണ്ടെങ്കിലും ഇതുവരെ, അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചീസ് വാണിജ്യ വില്‍പ്പന ചെയ്യുന്നതില്‍ നിന്ന് നിരോധിച്ചിച്ചിട്ടുണ്ടെങ്കിലും, സര്‍ഡിനിയക്കാര്‍ ഇത് ആവേശത്തോടെ കഴിക്കാറുണ്ട്.ആടുകള്‍ അവയുടെ പ്രത്യുത്പാദന സമയത്തിലേക്ക് പ്രവേശിക്കുകയും വേനല്‍ക്കാലത്തെ ചൂടില്‍ പുല്ല് ഉണങ്ങുകയും ചെയ്യുമ്ബോള്‍ അവയുടെ പാലും മാറാന്‍ തുടങ്ങും. അങ്ങനെ ജൂണ്‍ അവസാനത്തോടെ ആ പാല്‍ ഉപയോഗിച്ച്‌ ഇടയന്മാര്‍ കാസു മര്‍സു ഉത്പാദിപ്പിക്കും. മൂന്നുമാസത്തിനുശേഷം വിവാദമായ ഈ ചീസ് തയ്യാറാക്കും.

ഈ ചീസ് വാങ്ങാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ ഒരു കിലോയ്ക്ക് 200 ഡോളര്‍ (15000 രൂപ) വരെ കൊടുക്കേണ്ടിവരും കാരണം ഇറ്റലിയില്‍ ഇത് ഇപ്പോള്‍ കരിഞ്ചന്തയില്‍ ആണ് വില്‍ക്കപ്പെടുന്നുന്നത്. കാസു മര്‍സു സാര്‍ഡിനിയയുടെ ഒരു പരമ്ബരാഗത ഉല്‍‌പ്പന്നമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പരാന്നഭോജികള്‍ ബാധിച്ച ഭക്ഷണ ഉപഭോഗം നിരോധിക്കുന്ന നിയമങ്ങള്‍ കാരണം 1962 മുതല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇത് നിയമവിരുദ്ധമായി കണക്കാക്കുന്നു. ചീസ് വില്‍ക്കുന്നവര്‍ക്ക് 60,000 ഡോളര്‍ (40 ലക്ഷം രൂപ) വരെ പിഴ ഈടാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button