വളരെ രുചികരമായ ഒന്നാണ് ചീസ്. അതുകൊണ്ടുതന്നെ ചീസ് കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. രുചിക്ക് പുറമേ, പ്രോട്ടീൻ, കാൽസ്യം, സോഡിയം, മിനറൽസ്, വിറ്റാമിൻ ബി12, സിങ്ക് തുടങ്ങിയവ ചീസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. മിതമായ അളവിൽ ചീസ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചീസിൽ ധാരാളം ഉപ്പും കൊഴുപ്പും അടങ്ങിയതിനാൽ, കൊളസ്ട്രോളും രക്തസമ്മർദ്ദവും വർദ്ധിക്കാൻ കാരണമാകും. ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുളള പ്രത്യേക കഴിവ് ചീസിന് ഉണ്ട്. ഇവയിൽ പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയതിനാൽ വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
- കാൽസ്യത്തിന്റെ സമ്പന്ന ഉറവിടമാണ് ചീസ്. മിതമായ അളവിൽ ചീസ് കഴിക്കുന്നത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
- ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍, ചീസ് മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്.
- പ്രകൃതിദത്ത കൊഴുപ്പിന്റെ മികച്ച സ്രോതസായ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Also Read: ബൈക്ക് മറിഞ്ഞ് അപകടം : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
Post Your Comments