നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീൻ, കാത്സ്യം, സോഡിയം, മിനറൽസ്, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ചീസ്. എന്നാൽ കൊഴുപ്പും ഉപ്പും ചീസിൽ കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ മാത്രം ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം.
ദിവസവും കൂടിയ അളവിൽ ചീസ് കഴിക്കുന്നത് കൊളസ്‌ട്രോൾ, രക്തസമ്മർദം എന്നിവ വർധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചീസ് അധികം കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം കലോറി കൂടുതലുള്ളതിനാൽ ചീസ് പതിവായി കഴിക്കുന്നത് ശരീര ഭാരം വർധിക്കാൻ കാരണമാകും.
അതേസമയം, കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാൽ കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ചീസ്. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിൻറെ ആരോഗ്യത്തിനും നല്ലതാണ്. ചീസിൽ ഗ്ലൈസേമിക് ഇൻഡെക്‌സ് നില കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ചീസ് മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. തലച്ചോറിൻറെ ആരോഗ്യത്തിനും ചീസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്തും മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്.
Post Your Comments