
ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയെ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയതോടെ തിരിച്ചടി നേരിട്ട് എണ്ണക്കമ്പനികള്‍. ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവില എന്ന ചര്‍ച്ചാവിഷയം കുറച്ചു ദിവസമായി മരവിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ത്യയില്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത് മുതലെടുത്ത് ഓരോ ദിവസവും തുടര്‍ച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികള്‍ക്ക് ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ് ഈ വിലവര്‍ദ്ധനവ് മരവിപ്പിച്ചതിനാല്‍ തത്ക്കാലം മുടങ്ങിയത്.
Read Also : കേന്ദ്രത്തിനെതിരെ രംഗത്തുവന്നാല്‍ സെലിബ്രിറ്റികള്‍ക്ക് പത്മശ്രീ നഷ്ടപ്പെടുമെന്ന് ഭയം
അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില വര്‍ദ്ധനയും ഇന്ത്യയില്‍ വില ഉയരുന്ന തോതും പരിഗണിച്ചാല്‍ മുംബൈയില്‍ എണ്ണവില 103 രൂപയായി ഉയരേണ്ട സമയം കഴിഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ മറുമരുന്ന് ശരിക്കും ഏറ്റു. ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയര്‍ത്തിയിട്ടില്ല. അന്ന് ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 64.68 ഡോളറായിരുന്നു. ഇടക്ക് 68.42 ഡോളര്‍ വരെയെത്തി. എന്നിട്ടും വില വര്‍ദ്ധിച്ചില്ല. ഇന്ധന കമ്പനികള്‍ ഇതേ കുറിച്ച് പ്രതികരിക്കുന്നുമില്ല.
ഫെബ്രുവരി 17 നാണ് രാജ്യചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 കടന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 90 രൂപക്ക് മുകളിലാണ് ഇപ്പോള്‍ ഇന്ധന വില.
Post Your Comments