അലഹബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിൽ (വി-സി) നൽകിയ പരാതിയെ തുടർന്ന് പ്രയാഗ്രാജിലെ സിവിൽ ലൈൻസ് ഏരിയയിലെ ലാൽ മസ്ജിദിലെ (മുൻ അലഹബാദ്) ഉച്ചഭാഷിണി നീക്കം ചെയ്തു. നിലവിൽ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണി ഇവിടെ നിന്നും മാറ്റി മറ്റൊരു സ്ഥാനത്തേക്ക് നീക്കണമെന്നും ഉച്ചഭാഷിണികളുടെ എണ്ണം കുറയ്ക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു.
വി-സി സംഗീത ശ്രീവാസ്തവയുടെ പരാതിയിലാണ് ഉത്തരവ്. യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സിവിൽ ലൈനിലാണ് ശ്രീവാസ്തവ താമസിക്കുന്നത്. വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്നാണ് സംഗീത പരാതിയിൽ പറഞ്ഞത്. അലഹാബാദ് സർവകലാശാല വൈസ് ചാൻസിലറായ സംഗിത ശ്രീവാസ്‌തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നൽകിയത്.
താമസസ്ഥലത്തിന് തൊട്ടടുത്തുളള പ്രഭാതത്തിലുളള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയേയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുളള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാൻസിലറുടെ ആവശ്യം. ഉച്ചത്തിലുളള ശബ്‌ദം തനിക്ക് ദിവസം മുഴുവൻ തലവേദനയുണ്ടാക്കുന്നതായും ‘നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുളളവരുടെ മൂക്കിൻ തുമ്പുവരെ’ എന്ന മഹദ്‌വചനം ഓർമ്മിപ്പിച്ച സംഗീത ശ്രീവാസ്‌തവ താൻ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയിൽ പറയുന്നു.
Also Read:സാധാരണക്കാർക്ക് ഇതൊരു നല്ല അവസരം തന്നെയാണ് ; വൻ വിലക്കുറവിൽ റെഡ്മിയുടെ സ്മാർട്ട് ഫോണുകൾ
‘ഈദിന് മുൻപ് അവർ പുലർച്ചെ 4 മണിക്ക് മൈക്കിൽ സെഹ്രി വിളിക്കുന്നുണ്ട്. ഈ സമ്പ്രദായം മറ്റ് ആളുകളെയും അസ്വസ്ഥരാക്കുന്നു. എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് പരാതിക്കാരി തൻ്റെ ധർമ്മസങ്കടം മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതിന് ശേഷം അവർ ഉച്ചഭാഷിണി മാറ്റി അതിന്റെ എണ്ണം കുറച്ചതായി മോസ്ക് അഡ്മിനിസ്ട്രേഷൻ കോർഡിനേറ്റർ കലിമൂർ റഹ്മാൻ സ്ഥിരീകരിച്ചു.
‘പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു, ഞങ്ങൾ അത് വളരെ സമാധാനപരമായി ചെയ്തു. അവർ ഞങ്ങളോട് നേരിട്ട് പരാതിപ്പെട്ടിരുന്നുവെങ്കിൽ അത് നേരത്തെ പരിഹരിക്കാമായിരുന്നു. ഞങ്ങൾ ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റി, ശബ്‌ദത്തിന്റെ ശബ്‌ദ നിലയുടെ 50 ശതമാനമായി കുറച്ചിട്ടുണ്ട്.’- കലിമൂർ റഹ്മാൻ വ്യക്തമാക്കി.
Post Your Comments