KeralaLatest News

പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിലവില്‍ 28 ന് അവധി ആണ്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു.
മലബാറിലെ ഹയര്‍സെക്കന്‍ഡറി സീറ്റ് ക്ഷാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. ഏക സിവില്‍കോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണ്. മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു.
ദി കേരളാ സ്റ്റോറി എന്ന സിനിമക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.

വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നല്‍കരുത്. ഇസ്ലാം വര്‍ഗീയത വളര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു. കണ്ണൂരില്‍ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button