കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കോഴിക്കോട് ബാലുശേരി നടുവണ്ണൂര്‍ കാവില്‍ സ്വദേശി പി മുസ്തഫ (48) ആണ് അസുഖത്തെ തുടർന്ന് മരിച്ചത്. രണ്ടര മാസമായി ഫര്‍വാനിയ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കുവൈത്ത് കെ.എം.സി.സി അംഗമായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
Post Your Comments