KeralaLatest News

ചെറുപ്പത്തിൽ അമ്മയുടെ തണലിൽ ഇല്ലായ്മകള്‍ക്കിടയിലൂടെയുള്ള പോരാട്ടം; മത്സരിച്ചിടത്തെല്ലാം ബിജെപിക്ക് ഇരട്ടി നേട്ടം

പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛന്‍ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോള്‍ ദുരിതം പുതിയ തലത്തിലെത്തി

ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്‌എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തില്‍ സജീവമാണ്. ആദ്യഘട്ട പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെനന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വാദം.

ഏറെ ചര്‍ച്ചകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തില്‍ പോയി പ്രചരണം തുടങ്ങാനും നിര്‍ദ്ദേശം ലഭിച്ചിരുന്നു. കേന്ദ്ര/സംസ്ഥാന നേതൃത്വത്തിന്റെ വൻപിന്തുണയോടെ ഇന്ന് ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിക്കുകയാണ്.

അതേസമയം തീപ്പൊരി നേതാവിനെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛന്‍ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോള്‍ ദുരിതം പുതിയ തലത്തിലെത്തി. വടക്കാഞ്ചേരിയില്‍ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ആറ് മക്കള്‍ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോള്‍ മോഡല്‍.

ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആര്‍എസ്‌എസിലെത്തി ബിജെപിയിലേക്ക്. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ശോഭ കഴക്കൂട്ടത്തെത്തുന്നതിനു മുന്നേ തന്നെ പ്രവർത്തകർ ആവേശ തിമിർപ്പിലാണ്.

read also: സച്ചിന്‍ വാസെയുടെ മൊഴി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ തന്നെ ചുവരെഴുത്തു തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകള്‍ കീശയിലാക്കിയ ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ എത്തുന്നത് അവസാന നിമിഷമാണ്. ലോക്‌സഭയില്‍ ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയത് ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നതും ശ്രദ്ധിക്കണം. സിപിഎം കോട്ടകളായ ആറ്റിങ്ങല്‍ ചിറയന്‍കീഴ് എന്നിവിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ വോട്ടുകള്‍ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രന്‍ നേടിയ വോട്ടുകളാണ്.

നിയമസഭയില്‍ 40000 വോട്ടിന് ബി സത്യന്‍ വിജയിച്ച മണ്ഡലത്തില്‍ സമ്ബത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളും. ഇതൊക്കെ തന്നെയാണ് തീപ്പൊരി നേതാവായ ശോഭയെ എല്ലാ മണ്ഡലങ്ങളും ആഗ്രഹിക്കാൻ കാരണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button