ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. സിപിഎം നിലപാടിനോ സർക്കാരിന്റെ നിലപാടിനോ അതിൽ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി ഇക്കാര്യം വെളിപ്പെടുത്തിയത്. മതപരമായ വിശ്വാസങ്ങൾ രാഷ്ട്രീയത്തിൽ കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തു കൊണ്ട് പുതിയ ഒരു സത്യവാങ്മൂലം കോടതിയിൽ നൽകിയാൽ അക്കാര്യത്തിൽ കാതലായ മാറ്റം ഉണ്ടാകില്ല. ഏത് മന്ത്രി എന്തു പറഞ്ഞു എന്നത് പാർട്ടിയെ സംബന്ധിച്ച് കാര്യമല്ല. ഭരണഘടാനപരമായ ബാദ്ധ്യതയാണിതെന്നും നിലപാടിൽ തെറ്റില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
Read Also: ശബരിമല കേസ്; സുപ്രീം കോടതി വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച് സർക്കാർ വിധി നടപ്പാക്കുമെന്ന് പിണറായി
ലീഗ് വർഗീയ പാർട്ടിയാണെന്ന എ വിജയരാഘവന്റെ പരാമർശത്തോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാർട്ടിയെന്നാണ് അവർ അവകാശപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments