Latest NewsKeralaNattuvarthaNews

വോട്ട് തരില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ് ആലപ്പുഴയിലെ ഒരു വോട്ടർ

ഇലക്ഷൻ കാമ്പയിനുകൾ ഏറെ രസകരമുള്ളവയാണ് പലപ്പോഴും. അത്തരത്തിൽ രസകരവും എന്നാൽ വേദനിപ്പിക്കുന്നതുമായ ഒരു കാര്യമാണ് അതനുഭവിച്ച സ്ഥാനാർഥി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ത്ഥിയോട് ചെയ്യാം എന്നു പറയുന്നവരെല്ലാം വാക്കു പാലിച്ചാല്‍ ഒരു സ്ഥാനാര്‍ത്ഥിയും തോല്‍ക്കില്ല. എല്ലാവര്‍ക്കും 50 ശതമാനത്തിലധികം പേരുടെ പിന്തുണ ഉണ്ടാകും . പക്ഷേ യാഥാര്‍ത്ഥ്യം മറിച്ചാണ്.തരില്ല എന്ന് ആരും പറയില്ല. എല്ലാവരും തരാം എന്ന വാക്കിലാണ് സ്ഥാനാർഥികളെ മടക്കി അയക്കാറുള്ളത്.

Also Read:ഓസ്‌കര്‍ പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത? വിമർശകന് മറുപടിയുമായി പ്രിയങ്ക ചോപ്ര

എന്നാൽ സ്ഥാനാര്‍ത്ഥിയോട് മുഖത്ത് നോക്കി ‘എന്റെ വോട്ട് നിങ്ങള്‍ക്ക് തരില്ല’ എന്ന് പറയുന്നവരുണ്ടെന്ന് ബിജെപിയുടെ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി് സന്ദീപ് വാചസ്പതിക്ക് ബോധ്യപ്പെട്ടു. മാരാരിക്കുളത്ത് വോട്ടുപിടിക്കാനിറങ്ങിയ സന്ദീപിനോട് വോട്ടു തരില്ലന്ന് ലോറി തൊഴിലാളി മടിയൊന്നുമില്ലാതെ വെട്ടിത്തുറന്നങ്ങു പറഞ്ഞു. പെട്രോള്‍ വില കൂടുന്നതുതന്നെയാണ് മുഖ്യ കാരണം. സുഖിപ്പിക്കുന്ന ശീലമൊന്നുമില്ലാത്ത ആലപ്പുഴക്കാരുടെ നിഷ്‌കളങ്കമായ ഇടപെടലെന്ന ന്യായമാണ് സന്ദീപ് ഇതിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് സന്ദീപ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ വരെ ഇട്ടിട്ടുണ്ട് അതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

സ്ഥാനാര്‍ത്ഥിയോട് മുഖത്ത് നോക്കി പറയുന്നവരെ കണ്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ ആലപ്പുഴയിലേക്ക് പോരൂ. ആ നിഷ്‌കളങ്കമായ ഇടപെടലാണ് എന്റെ ജില്ലയുടെ പ്രത്യേകത. ആരെയും സുഖിപ്പിക്കുന്ന ശീലമൊന്നും ഞങ്ങളുടെ നാട്ടുകാര്‍ക്കില്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എന്റെ മുഖത്ത് നോക്കിയും വോട്ട് ചെയ്യില്ല എന്ന് ചിലരൊക്കെ പറഞ്ഞു. അങ്ങനെ പറയാന്‍ അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ആ ബോധ്യം മാറ്റാന്‍ നമുക്കായാല്‍ ജീവന്‍ തന്നും കൂടെ നില്‍ക്കും. പക്ഷെ അവരുടെ സംശയങ്ങള്‍ യുക്തി ഭദ്രമായി ദൂരീകരിക്കണം എന്ന് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button